ശേഷിയുടെ ലോകത്ത് കരുത്തുപകരുന്ന ‘ഏബ്ള്‍ വേള്‍ഡ്’

പിറന്നുവീണത് അന്ധരായ ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍. മടിയില്‍ കിടത്തി താലോലിക്കാനും താരാട്ടുപാടാനുമുള്ള കൊതി ബാക്കിയാക്കി പ്രസവ വേദനയില്‍ മാതാവ് പരലോകത്തേക്ക് യാത്രയായി. തുടിപ്പുള്ള കവിളകങ്ങളില്‍ മുത്തം നിറക്കാന്‍ അവളെ ഭാഗ്യം തുണച്ചിട്ടുണ്ടാകില്ല. മാസങ്ങളേറെ സഹിച്ച് ജന്മം നല്‍കി ആരിഫ വിടപറയുമ്പോള്‍ അമ്മിഞ്ഞപ്പാല്‍ കിട്ടാതെ ആ ചോരപ്പൈതലുകള്‍ വാവിട്ട് കരയുകയായിരുന്നു. ഇരുള്‍ നിറഞ്ഞ കണ്ണുകളുമായി ഭൂമിയില്‍ കാല് കുത്തിയ പിഞ്ചുകുഞ്ഞുങ്ങളെ നോക്കി ഉപ്പയും ഉപ്പാപ്പയും തേങ്ങി. എങ്കിലും വിധിയില്‍ ക്ഷമിച്ച് അവര്‍ മനസ്സിന് ശക്തിപകര്‍ന്നു. സ്‌നേഹവും വാത്സല്യവും നല്‍കി ഓമനിച്ചു… Continue reading ശേഷിയുടെ ലോകത്ത് കരുത്തുപകരുന്ന ‘ഏബ്ള്‍ വേള്‍ഡ്’